തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
കന്റോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതേത്തുടർന്ന് ഇവർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കു കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക