അബ്ദുള്ളക്കുട്ടി നിർമ്മിച്ച് ഹാരിസ് മണ്ണഞ്ചേരി സംവിധാനം ചെയ്യുന്ന ‘ദമയന്തിയും സുനന്ദയും’ എന്ന സിനിമയിൽ അഭിനയിക്കാന്‍ പുതുമുഖങ്ങളെ തേടുന്നു.
‘മഞ്ഞനിക്കാട് ഗ്രാമത്തിലേക്ക് ദമയന്തിയുടെയും സുന്ദനന്ദയുടെയും ബന്ധുക്കളെ ആവശ്യമുണ്ട്’ എന്നാണ് കാസ്റ്റിംഗ് കോളിലെ വാചകം. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് സിനിമയിലേക്ക് ആവശ്യം. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന പോസ്റ്ററിൽ ലഭ്യമാണ്. ഓഗസ്റ്റ് പത്താണ് അപേക്ഷിക്കേണ്ട അവസാന തിയതി.
കോവിഡ് വ്യാപനത്തിന് അറുതി വരുകയും, തുടര്‍ന്ന് ഷൂട്ടിംഗ് നിയന്ത്രണം മാറുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. കേരള ഫിലിം ചേമ്പറില്‍ അറിയിച്ചിട്ടുള്ള കാസ്റ്റിംഗ് കാേളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക