കുടുംബജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കു വ ച്ച് നടി കനക .തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കാലിഫോർണിയിലെ മെക്കാനിക്കൽ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലിൽ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു .
എന്നാൽ ഇവർ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു. പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.
മുകേഷ് നായകനായി എത്തി വൻ താര നിര അണിനിരന്ന ഗോഡ്ഫാദർ എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ സിനിമയുടെ കഥയിൽ പോലും അനാവശ്യമായി ഇടപെടുന്ന കനകയുടെ അമ്മ കാരണം താരം പതിയെ സിനിമകളിൽ നിന്നും അപ്രത്യക്ഷമായി. കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടക്ക് വാർത്തകൾ പ്രചരിച്ചിരിന്നു എന്നാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ അച്ഛനാണ് എന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക