സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി. നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍
ഇതിലൂടെ പെന്‍ഷനെത്തും. മെയ്, ജൂണ്‍ എന്നീ മാസങ്ങളിലായാണ പെന്‍ഷനാണ് നല്‍കുക. ക്ഷേമനിധി ബോര്‍ഡുകളില്‍ 11 ലക്ഷത്തോളം പേര്‍ക്കാണ് ഇത്തരത്തിൽ പെന്ഷന് കിട്ടുക.
സാമൂഹ്യപെന്ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടി വരിക. ഇത് അനുവദിച്ചിട്ടുണ്ട്. മസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്. അതേസമയം, മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ വീട് നല്‍കാനുള്ള കെയര്‍ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം നാളെ തുടങ്ങും. ഒന്നാം ഘട്ടത്തില്‍ 2000 വീടുകള്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. എല്ലാ വീടുകളും പൂര്‍ത്തിയാക്കി കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രതിയായ വൈദികൻ കോടതിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക