തിരുവനന്തപുരം: രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ കളളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ ശിവശങ്കറെ മാറ്റിനിറുത്തുകയാണെന്നും തെളിവുകിട്ടിയാല്‍ സസ്പെന്‍ഡുചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
ശിവശങ്കറിനെ സസ്പെന്‍ഡുചെയ്യാന്‍ ഇപ്പോള്‍ ലഭിച്ചതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. പ്രതികളുമായി ശിവശങ്കറിന് നീണ്ട നാളത്തെ ബന്ധമുണ്ട്. പ്രതികള്‍ക്കുവേണ്ടി ഫ്ളാറ്റ് ബുക്കുചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഐ ടി ഫെലോയാണ്. മന്ത്രി കെ.ടി ജലീലിന്റെ ജോലി കിറ്റുവാങ്ങലാണ്. കിറ്റുവാങ്ങാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമുണ്ടോ?. കേരളത്തിലെ സ്വര്‍ണക്കടത്ത് ദേശീയ ചാനലുകള്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. കേസിന്റെ ദുരുഹത ഒാരോദിവസം കഴിയുന്തോറും കൂടുകയാണ് . പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്മാരാക്കുകയാണ്.സ്പീക്കര്‍ക്കെതിരെ പ്രമേയം കെണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നാണ് മുഖ്യമന്ത്രി കളിയാക്കിയത്.എന്നാല്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ വിഷയ ബാഹുല്യമാണ്.സ്വര്‍ണക്കടത്തുകാരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതിലൂടെ സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് തകര്‍ക്കുകയാണ് ചെയ്തത് എന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക