മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തിക നില മെച്ചപ്പെടും. വിവാദ രംഗങ്ങളിൽ നിന്ന് മാറി നിൽക്കണം. പല തരത്തിലും ആരോപണങ്ങൾ കേൾക്കാൻ ഇടവരും. കുടുംബത്തിൽ ചെറിയ അഭിപ്രായഭിന്നത വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. ഗൃഹം മോടിപിടിപ്പിക്കും. കിട്ടാനുള്ള ധനം തിരികെ ലഭിക്കാൻ പരിശ്രമിച്ചാൽ ഫലം ഉണ്ടാകും. ഭുമി ഇടപാടുകളിൽ ചതി പറ്റാതെ സൂക്ഷിക്കണം. സഹപ്രവർത്തകരുമായോ അല്ലെങ്കിൽ സുഹൃത്തുക്കളുമായോ നീരസത്തിന് ഇടവരും. ജലസംബന്ധമായ യാത്രകൾ ഒഴിവാക്കണം. തൊഴിൽ രംഗത്ത് ആരോപണങ്ങൾ വരാതെ സൂക്ഷിക്കണം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദൈവാനുഗ്രഹത്താൽ പല പ്രശ്നങ്ങളും പരിഹരിക്കും. ധനം, ആഭരണം, വിലയേറിയ രേഖകൾ ഇവ കളവ് വരാതെ നോക്കണം. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ദൂരയാത്രകൾക്ക് അവസരം. ഭവന മാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നിറവേറും. ഗുരുനാഥന്മാരെയും സഹപ്രവർത്തകരെയും കണ്ടുമുട്ടും. വിലയേറിയ ഗ്രന്ഥങ്ങൾ സ്വന്തമാക്കും .ഭൂമി ഇടപാടുകളിൽ ധാരാളം നേട്ടങ്ങൾ വന്നുചേരും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ വന്നു ചേരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിക്ക കാര്യത്തിലും പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും. ധനം വന്നു ചേരും. ദൂര യാത്രകൾക്ക് അവസരം വന്നു ചേരും. കടബാധ്യത പരിഹരിക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയംഉണ്ടാകും. വാക്കുകൾ ശത്രുക്കളാകതെ സൂക്ഷിക്കണം. ബന്ധുമിത്രാദികളിൽ ചിലർ വിശ്വാസ വഞ്ചന കാണിക്കും. തൊഴിൽ രംഗത്ത് ധാരാളം നേട്ടങ്ങൾ വന്നുചേരും. പുതിയ പദ്ധതികൾ നടപ്പിലാക്കും. ഇഴ ജന്തുക്കളുടെ ശല്യം വരാതെ സൂക്ഷിക്കണം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മുൻ കോപം, മറവി അലസത ഇവ വർദ്ധിക്കും. തൊഴിൽ രംഗത്ത് മേലുദ്ദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം. സഹപ്രവർത്തകരുമായി കലഹം വരാതെ സൂക്ഷിക്കണം. ഡെപ്യൂട്ടേഷൻ ജോലിക്കുള്ള കാര്യത്തിൽ കാര്യതടസ്സം വരുമെങ്കിലും പിന്നീട് പരിഹരിക്കപ്പെടും. വിലയേറ്റിയ സാധനങ്ങൾ കളവ് വരാതെ സുക്ഷിക്കണം. പുണ്യ ദേവാലയ ദർശന ഭാഗ്യം. സർക്കാർ കാര്യത്തിൽ കാര്യ താമസം അനുഭവപ്പെടും. വിവാഹം നിശ്ചയിച്ച യുവതി യുവാക്കൾക്ക് നിശ്ചയിച്ച വിവാഹം മുടക്കം വരാതെ സൂക്ഷിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആദ്യം മിക്ക കാര്യത്തിലും തടസ്സം അനുഭവപ്പെടുമെങ്കിലും പിന്നീട് അവ കാര്യവിജയം ഉണ്ടാകും. ദൂര ദേശത്തു നിന്നും സന്തോഷകരമായ വാർത്തകൾ കേൾക്കും. കഠിനാദ്ധ്വാനത്തിന് ഫലം ഉണ്ടാകും. പ്രീയപ്പെട്ട ചിലർ ശത്രുത മനോഭാവം കാണിക്കും. വിലയേറിയ വസ്തുക്കൾ നഷ്ടമാകാതെ സൂക്ഷിക്കണം. ശാരീരിക അസ്വസ്ഥത വരാതെ ശ്രദ്ധിക്കണം. വാഹന ഇടപാടുകളിൽ നേട്ടം. മുടങ്ങി കിടന്ന ഓരോ പദ്ധതികളും നടപ്പിലാക്കാൻ ശ്രമിക്കും. കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാ ഭർത്തൃ സൗഹൃദം അനുകൂലമായി വന്നു ചേരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സർക്കാർ കാര്യത്തിൽ വിജയം ഉണ്ടാകും. ഗുരുനാഥന്മാരുടെ അനുഗ്രഹം ലഭിക്കും. മംഗള കർമ്മങ്ങൾക്കായി ധനം ചിലവഴിക്കും. ആരോഗ്യനില മെച്ചപ്പെടും. കുടുംബത്തിൽ ചെറിയ കലഹം അവ പരിഹരിക്കും. പല തരത്തിലും ധനം വന്നു ചേരും. ദൂരദേശത്തു നിന്നും സന്തോഷകരമായ വാർത്തകൾ കേൾക്കും. വാഹന യോഗം .ബാങ്ക് ഇടപാടുകളിൽ നേട്ടങ്ങൾ. വിവാഹം ആഗ്രഹിക്കുന്നവർക്ക് നല്ല ബന്ധങ്ങൾ വന്നു ചേരുന്ന കാലഘട്ടം. കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാ ഭർത്തൃ സൗഹൃദം അനുകൂലമായി ഭവിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മിക്കക്കര്യത്തിലും വിജയം ഉണ്ടാകും. ആദ്യം കാര്യതടസത്തിനു ശേഷം കാര്യവിജയം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ചിതവ് പറ്റാതെ നോക്കണം. സർക്കാർ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ഭുമി ഇടപാടുകളിൽ ധാരാളം നേട്ടങ്ങൾ വന്നു ചേരും. പ്രണയബന്ധങ്ങൾ ശക്തമാകും. പാഴ്ചിലവ് വർദ്ധിക്കും .തൊഴിൽ രംഗത്ത് അംഗീകാരം. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും ശ്രദ്ധിക്കണം. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബന്ധു മിത്രാദികളെ കണ്ടുമുട്ടും. തറവാട്ടിലെ അഭിപ്രായ ഭിന്നത പരിഹരിക്കും. കിട്ടാനുള്ള ധനം കൈവശം വന്നു ചേരും. ഊഹ കച്ചവടത്തിൽ പുരോഗതി. കരാറു പണികളിൽ നേട്ടങ്ങൾ ഉണ്ടാകും. അഭിപ്രായ പ്രകടനങ്ങളിൽ വിജയം. ഗൃഹനിർമ്മാണം വേഗത്തിലാക്കും. ആത്മീയ കാര്യത്തിൽ താൽപര്യം വർദ്ധിക്കും. വാഹനം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കും. വിവാഹം ആലോചിക്കുന്ന യുവതി യുവാക്കൾക്ക് നല്ല വിവാഹ ബന്ധം വന്നു ചേരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാ ഭർത്തൃ സൗഹൃദം അനുകൂലമായി ഭവിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അഗ്നി ,ആയുധം, വാഹനം, ധനം, ആരോഗ്യം ഇവ കൂടുതൽ ശ്രദ്ധിക്കണം. ഉത്തരവാദിത്വമുള്ള കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. സഹപ്രവർത്തകരും ബന്ധുമിത്രാദികളിൽ നിന്നും ചതി പറ്റാതെ സൂക്ഷിക്കണം. അശ്രദ്ധ നിമിത്തവും വാക്കുകൾ കൊണ്ടും പല നഷ്ടങ്ങളും വരാൻ ഇടയുണ്ട്. സർക്കാർ കാര്യത്തിൽ കാര്യതടസ്സം ഉണ്ടാകും .കുടുംബത്തിലെ അഭിപ്രായ ഭിന്നത രമ്യമായി പരിഹരിക്കും. അനാവിശ്യ ചെലവുകൾ വർദ്ധിക്കും. തൊഴിൽ രംഗത്ത് അപ്രതീക്ഷിത തൊഴിൽ നഷ്ടങ്ങളും അപകീർത്തിയും വരാതെ സൂക്ഷിക്കണം.
കുടുംബത്തിൽ ജീവിത പങ്കാളിയുമായി കലഹം വരാതെ ശ്രദ്ധിക്കണം. കഴിയുന്നതും ആരുടെയും കാര്യത്തിൽ ഇടപെടരുത്. വാക്ക് തർക്കങ്ങൾ പലതരത്തിലും കലഹത്തിൽ എത്തിക്കും. ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ വന്നു ചേരും. നിശ്ചയിച്ച പല കാര്യങ്ങളും മാറ്റം വന്നു ചേരും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണം. ജാമ്യ വ്യവസ്ഥകളിൽ പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നവർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. സുഹൃത്ത് ബന്ധങ്ങൾ ശത്രുക്കളാകാതെ സൂക്ഷിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹങ്ങൾ പലതും നിറവേറും . പ്രണയബന്ധങ്ങൾ ശക്തമാകും. ഭവന വാഹന യോഗം .കിടാനുള്ള ധനം തിരികെ ലഭിക്കും. സർക്കാർ കാര്യത്തിൽ അനുകൂല സാഹജര്യം.വിലയേറിയ സാധനങ്ങൾ കളവ് വരാൻ ഇടയുണ്ട്. പുതിയ സുഹൃത്തുക്കളെ ലഭിക്കും. മുടങ്ങി കിടന്ന പല പദ്ധതികളും നടപ്പിലാക്കും . പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യ ഭർത്തൃ സൗഹൃദം അനുകൂലമായി ഭവിക്കും
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മറവി അലസത വർദ്ധിക്കും. വാഹനങ്ങളുടെ ഉപയോഗവും യന്ത്രതകരാറുകളും ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് ശത്രുക്കളുടെ നീക്കം ശ്രദ്ധിക്കണം. മുടങ്ങി കിടന്ന പല പദ്ധതികളും ഓരോന്നായി നടപ്പിലാക്കും. കുടുംബത്തിൽ ബന്ധു ജനങ്ങൾക്ക് അരിഷ്ടത ഉണ്ടാകും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ നേരിയ പുരോഗതി. സാമ്പത്തിക ബുദ്ധിമുട്ടും ശാരീരിക അസ്വസ്ഥതയും ഉണ്ടാകും. വിദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക