ഈ വര്‍ഷം തിയറ്ററിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതല്‍ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ മലയാളം ചിത്രമാണ് കപ്പേള. അഭിനയേതാവ് കൂടിയായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന് മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം മക്കൾ സെൽവനും കപ്പേളയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. കപ്പേള തന്നെ ഏറെ സ്വാധീനിച്ചു എന്നാണ് വിജയ് സേതുപതി പറയുന്നത്. മലയാളത്തിലെ ഒരുവിധം എല്ലാ റിലീസുകളും താന്‍ കാണാറുണ്ടെന്നും ഈ കാലയളവില്‍ താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേള എന്നും വിജയ് സേതുപതി പറഞ്ഞു. ഈ മാസം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്തിരുന്നു എങ്കിലും കൊവിഡ് ഭീഷണി കാരണം തിയറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക