കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. വിചാരണവേളയില്‍ കൊലപാതക പരമ്പരക്കേസ് അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തലവനായിരുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് രഹസ്യ റിപ്പോര്‍ട്ട് നല്കി. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിനെതിരെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടു ചേര്‍ന്ന രഹസ്യ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസില്‍ പ്രതി ചേര്‍ത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
കേസില്‍ പ്രതിയാകുമെന്നു കരുതിയ ചിലരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള ചിലരുടെ നിരാശയും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക