തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുന്നു. തീരമേഖലയിൽ അതിവേഗ വൈറസ് വ്യാപനം. പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമെന്ന് വിലയിരുത്തൽ. ഇത് നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകും.
ഇന്ന് 791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11066 പേർ ഇതുവരെ രോഗബാധിതരായി. 532 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായില്ല. 135 പേർ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. ഇന്ന് ഒരു കൊവിഡ് മരണം. തൃശ്ശൂർ ജില്ലയിലെ പുല്ലൂർ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. സൗദിയിൽ നിന്ന് മടങ്ങിയതാണ്. കൊവിഡ് മൂലമരണം എന്ന് പറയാനാവില്ല.
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 20 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്ബ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18-റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 285 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക