നടൻ അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. താരത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വഷണം ആരംഭിച്ചു. വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന. മുൻപ് താരങ്ങളായ രജനീകാന്തിനും വിജയ്ക്കും ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇരുവരുടെയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് തന്നെയായിരുന്നു സന്ദേശം.
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു; ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി അമല പോൾ
ഒരുമാസത്തെ ഇടവേളകളിലാണ് വിജയ്ക്കും രജനികാന്തിനും ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്ന് അന്വഷിക്കുകയും വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ വ്യക്തിയെ കണ്ടെത്തുകയും ചെയ്തിരുന്നു. ഭുവനേശ് എന്ന വ്യക്തിയായിരുന്നു അന്ന് സംഭവത്തിൽ പിടിയിലായത്. മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് പിന്നീട് ഇയാളെ വെറുതെ വിടുകയായിരുന്നു. അജിത്തിന് വന്ന ഭീഷണിയുടെ അടിസ്ഥാനത്തിലും അന്വഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക