ജ്വാഗർ ലാൻഡ് റോവർ കാറുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇൻജെനിയം എഞ്ചിനുകൾ. 2015-ലാണ് ആദ്യമായി ഈ യൂണിറ്റ് ഒരു വാഹനത്തിൽ ഇടംപിടിക്കുന്നത്.
ഇപ്പോൾ തങ്ങളുടെ ഇംഗ്ലണ്ടിലെ നിർമാണ പ്ലാന്റിൽ 15 ലക്ഷത്തിലധികം ഇൻജെനിയം എഞ്ചിനുകൾ ഉത്പാദിപ്പിച്ചു കഴിഞ്ഞതായി ജാഗ്വർ ലാൻഡ് റോവർ അറിയിച്ചു. വോൾവർഹാംപ്ടണിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ നിന്നും GBP ഒരു ബില്യൺ യൂണിറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ഈ ഇൻജെനിയം ശ്രേണി ആരംഭിച്ചത്. തുടർന്ന് 2016-ൽ നാല് സിലിണ്ടർ പെട്രോളും ഇതിൽ ചേർന്നു. അതിനുശേഷം സ്ട്രൈയ്റ്റ് പെട്രോൾ എഞ്ചിനും ലൈനപ്പിൽ എത്തി. പഴയ ഫോർഡിൽ നിന്നുമുള്ള V6 ന് പകരം ഒരു മൈൽഡ് ഹൈബ്രിഡ് സ്ട്രെയ്റ്റ്-സിക്സ് ഡീസലിനെയും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക