കഴിഞ്ഞ ദിവസം നടി ശിവദയുടെ ഭര്‍ത്താവും നടനുമായ മുരളി കൃഷ്ണന്റെ സഹോദരന്റെ വിവാഹമായിരുന്നു. കല്യാണത്തിന് കാഞ്ചീപുരം സാരിയുടുത്ത് സുന്ദരിയായിരുന്നു താരം. എന്നാല്‍ കല്യാണത്തിന് താരം പോയത് മാസ്ക് അണിഞ്ഞുകൊണ്ടായിരുന്നു.
നാളുകള്‍ക്ക് ശേഷം അണിഞ്ഞൊരുങ്ങാന്‍ സാധിച്ചതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനൊപ്പം തന്നെ പുറത്തിറങ്ങുമ്പോള്‍ മാസ്ക് അണിയണമെന്നും താരം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ശിവദയുടെ പോസ്റ്റ്.
മാസ്ക് അണിഞ്ഞ് കാറില്‍ ഇരിക്കുന്ന സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. നല്ല ചിത്രം എടുക്കാന്‍ അടുത്ത് ആളില്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും താരം ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക