ചൈനീസ് ആപ്പെന്ന പേരില്‍ ഇന്ത്യയില്‍ വിലക്ക് വന്നതിന് പിന്നാലെ ആസ്ഥാനം മാറ്റാനൊരുങ്ങി ടിക്ടോക്. ചൈനയില്‍നിന്ന് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതിെന്റ ചര്‍ച്ചകള്‍ യു.കെ സര്‍ക്കാരുമായി പുരോഗമിക്കുന്നതായാണ് വിവരം.
ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. മറ്റു സ്ഥലങ്ങളും പരിഗണിക്കുന്നതായാണ് വിവരം.
നേരത്തേ വാള്‍ട്ട് ഡിസ്നിയില്‍ നിന്നെത്തിയ കെവിന് മേയര്‍ സി.ഇ.ഒ ആയി ചുമതലയേറ്റതിന് പിന്നാലെ ബൈറ്റ്ഡാന്‍സ് അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക