ഓരോ രാശിക്കാര്ക്കും ഓരോ മാസവും ഓരോ ദിവസവും ഓരോ ആഴ്ചയും പല തരത്തിലാണ് ഫലങ്ങള് മാറി മാറി വരുന്നത്. അടുത്ത 6 മാസത്തെ നിങ്ങളുടെ സമ്പൂർണ ഫലം
മേടം
തൊഴിൽ: ജൂൺ 30നു ശേഷം നവംബർ 20 വരെ തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും.
സാമ്പത്തികം: ജൂൺ 30 ന് ശേഷം ധനപരമായി അനുകൂലമാണ്. നവംബർ 20ന് ശേഷം സാമ്പത്തിക രംഗത്ത് ശ്രദ്ധ അനിവാര്യമാണ്.
ദോഷപരിഹാരങ്ങൾ: ശാസ്താവിനെ ഭജിക്കുക ശനിയാഴ്ച, വ്രതം എടുക്കുക മുതലായവ നല്ലതാണ്. വിഷ്ണു സഹസ്ര നാമം ജപിക്കുന്നത് ശ്രേയസ്കരമാണ്.
ഇടവം
തൊഴിൽ: ജൂണിനു ശേഷം നവംബർ 20 വരെ വളരെ ശ്രദ്ധ വേണ്ട സമയമാണ്. എതിരാളികളുടെ പ്രവർത്തനങ്ങൾ കരുതിയിരിക്കണം.
സാമ്പത്തികം: ജൂണിനു ശേഷം നിക്ഷേപങ്ങളിൽ നിന്നും ഊഹകച്ചവടങ്ങളിൽ നിന്നും നഷ്ടം സംഭവിച്ചേക്കാം. നവംബർ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമായി വന്നേക്കാം.
ദോഷപരിഹാരങ്ങൾ: ഹനുമാൻ സ്വാമിയെ ഭജിക്കുക, പ്രായമായവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക, ശനിയാഴ്ച വ്രതം നോക്കുക എന്നിവ ദോഷ കാഠിന്യങ്ങൾ കുറയ്ക്കുവാൻ സഹായിക്കും.
മിഥുനം
തൊഴിൽ: എതിരാളികളുടെ നീക്കത്തെ ശ്രദ്ധയോടെ മാത്രം നേരിടുക. ജൂൺ 30 മുതൽ നവംബർ 20 വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. തടഞ്ഞു വെച്ചിരിക്കുന്നു ശമ്പളം, സ്ഥാന കയറ്റം ഇവ ലഭിക്കാനിടയുണ്ട്. നവംബർ 20ന് ശേഷം കർമ്മരംഗത്ത് പ്രതികൂലം ആയിരിക്കും. സൂക്ഷിക്കുക.
സാമ്പത്തികം: ജൂൺ 30ന് ശേഷം സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും നവംബർ 20ന് ശേഷം സാമ്പത്തിക രംഗം വെല്ലുവിളികൾ നിറഞ്ഞ ആയിരിക്കും. ആ കാലഘട്ടത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുക.
ദോഷപരിഹാരങ്ങൾ: ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക, കറുത്ത വസ്ത്രം ധരിക്കുക, ശനിയാഴ്ച വ്രതം നോക്കുക എന്നിവ ശ്രേയസ്ക്കരമാണ്. വൃദ്ധരായവർക്ക് ചികിത്സയ്ക്കു സഹായിക്കുന്നതും നല്ലതാണ്. വ്യാഴാഴ്ചകളിൽ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്.
കർക്കിടകം
തൊഴിൽ: ജൂൺ 30 ന് ശേഷം കർമ്മരംഗത്ത് അതീവശ്രദ്ധ വേണ്ടിവരും. എതിരാളി ശക്തിപ്രാപിക്കുവാൻ സാധ്യതയുണ്ട്. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമാണെങ്കിലും ജോലിയിൽ ശ്രദ്ധയും കൃത്യനിഷ്ഠയും പുലർത്തേണ്ടതാണ്.
സാമ്പത്തികം: ജൂൺ 30 ന് ശേഷം ലോൺ, ക്രെഡിറ്റ് കാർഡ് മുതലായവ സൂക്ഷിച്ച് ഉപയോഗിക്കുക. കടം കൊടുക്കുന്നതും വാങ്ങുന്നതും നല്ലതല്ല. നവംബർ 20ന് ശേഷം അനുകൂല അവസ്ഥ വന്നേക്കും. സൂക്ഷിച്ച് മാത്രം ചിലവാക്കുക.
ദോഷപരിഹാരങ്ങൾ: ഹനുമാൻ സ്വാമി ഭജനം നടത്തുന്നതും പ്രായമായവരെ സഹായിക്കുന്നതും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.
ഇവർ ബിസിനസ് തുടങ്ങിയാൽ വിജയം ഉറപ്പ്; ബിസിനസില് തിളങ്ങുന്ന രാശിക്കാര്
ചിങ്ങം
തൊഴിൽ: ജൂൺ 30 ന് ശേഷം തടയപ്പെട്ട സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് ഇവ ലഭിച്ചേക്കാം. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ പറ്റിയ സമയമാണിത്. നവംബർ 20ന് ശേഷം കർമരംഗത്ത് വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം.
സാമ്പത്തികം: ജൂൺ 30 ന് ശേഷം അനുകൂലമായിരിക്കും. ബുദ്ധിപരമായ നിക്ഷേപങ്ങളും പദ്ധതികളും ധനലാഭം തന്നേക്കും. നവംബർ 20ന് ശേഷം സാമ്പത്തികമായി പ്രതികൂലം ആയതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക.
ദോഷപരിഹാരങ്ങൾ: ധർമ ശാസ്താവിനെ ഭജിക്കുക, ഹനുമാൻ സ്വാമി സ്ത്രോത്രങ്ങൾ ജപിക്കുക, വിഷ്ണുസഹസ്രനാമം ജപിക്കുക എന്നിവ ഭാഗ്യാനുഭവങ്ങൾ തരും.
കന്നി
തൊഴിൽ: ജൂൺ 30 നു ശേഷം സഹപ്രവർത്തകർക്കായി സമയം മാറ്റിവെയ്ക്കേണ്ടതായി വന്നേക്കാം. കർമ്മരംഗത്ത് പദ്ധതി നടത്തിപ്പുകളിൽ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. നവംബർ 20 ന് ശേഷം കർമപരമായി അനുകൂലസമയമാണ്.
സാമ്പത്തികം: ജൂൺ 30 ന് ശേഷം ചെലവുകൾ കൂടുവാൻ സാധ്യത കാണുന്നു. അനാവശ്യമായ ചിലവുകൾ ശ്രദ്ധിക്കേണ്ടതാണ്.
ദോഷപരിഹാരങ്ങൾ: ശനിയാഴ്ചവ്രതം നോക്കുന്നതും ശനീശ്വര മന്ത്രം ജപിക്കുന്നതും ഉത്കൃഷ്ടമാണ്. വിഷ്ണു സഹസ്രനാമം വ്യാഴാഴ്ച രാവിലെ ഗുരു കാല ഹോരയിൽ ജപിക്കുന്നതും നല്ലതാണ്.
തുലാം
തൊഴിൽ: ജൂൺ 30നു ശേഷം നവംബർ 20 വരെ തൊഴിൽ രംഗത്ത് തിരിച്ചടികളും എതിരാളികളുടെ പ്രബലത അനുഭവപ്പെടും. ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടാൻ ശ്രമിക്കുക.
സാമ്പത്തികം: ജൂണിനു ശേഷം കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് വരാം. പരമാവധി കടങ്ങൾ വരുത്തിവയ്ക്കാതെ ജീവിക്കാൻ ശ്രമിക്കുക. സാമ്പത്തിക അച്ചടക്കം പാലിക്കുക.
ദോഷപരിഹാരങ്ങൾ: എന്നും ശനീശ്വര മന്ത്രം രാവിലെ 9 പ്രാവശ്യം ജപിക്കുക, ശനിയാഴ്ചവ്രതം നോക്കുക, വൃദ്ധരെ കഴിയുന്ന പോലെ പരിചരിക്കുക തുടങ്ങിയവ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കും.
വൃശ്ചികം
തൊഴിൽ: ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് അഭിവൃദ്ധി പ്രതീക്ഷിക്കാം. നവംബർ 30 ന് ശേഷം കർമ്മരംഗത്ത് അതീവജാഗ്രത വേണ്ടിവന്നേക്കും.
സാമ്പത്തികം: ജൂൺ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമാണ്. കുറച്ചുകാലമായി കിട്ടാതിരുന്ന ധനം തിരികെ ലഭിക്കാം. പൂർവ്വിക സ്വത്ത് കൈവശം വന്നുചേർന്നേക്കാം. നവംബർ 20ന് ശേഷം ശ്രദ്ധ അനിവാര്യമാണ്
ദോഷപരിഹാരങ്ങൾ: ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക, ശനിയാഴ്ച വ്രതം നോക്കുക, ഗുരുക്കന്മാരെയും പിതൃസമന്മാരെയും സഹായിക്കുന്നതും ഉത്തമമാണ്.
ധനു
തൊഴിൽ: ജൂൺ 30 ന് ശേഷം സ്ഥലംമാറ്റത്തിനും സ്ഥാനം മാറ്റത്തിനും സാധ്യതയുണ്ട്. സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകാതെ സൂക്ഷിക്കേണ്ടതാണ്. നവംബർ 30 ന് ശേഷം കാര്യങ്ങൾ അനുകൂലമായേക്കാം.
സാമ്പത്തികം: ജൂൺ 30 ന് ശേഷം ധന കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. അറിയാത്ത മേഖലകളിൽ ധനം മുടക്കരുത്. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമായി വന്നേക്കാം. എന്നിരുന്നാലും മോഷണങ്ങൾ നടക്കാതെ കരുതൽ എടുക്കേണ്ടതാണ്.
ദോഷപരിഹാരങ്ങൾ: എല്ലാദിവസവും ശനീശ്വരനെ ഭജിക്കുന്നതും ഹനുമാൻ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ശ്രേയസ്കരമാണ്.
മകരം
തൊഴിൽ: ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാലും അച്ചടക്കവും ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമുള്ള സമയമാണിത്.
സാമ്പത്തികം: ധനപരമായി വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തെ ആത്മവിശ്വാസം കൊണ്ടും സാമ്പത്തിക അച്ചടക്കം കൊണ്ടും നേരിടുക. നിക്ഷേപങ്ങളിൽ ധനം മുടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കടം കൊടുക്കുക, ജാ-മ്യം നിൽക്കുക എന്നിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.
ദോഷപരിഹാരങ്ങൾ: ശനിയാഴ്ച വ്രതം നോക്കുക, ധർമ്മശാസ്താവിനെ ഭജിക്കുക, പ്രായമായവരെ സഹായിക്കുക, വിഷ്ണുസഹസ്രനാമം തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ജപിക്കുക,
കുംഭം
തൊഴിൽ: ജൂൺ 30 ന് ശേഷം കർമ്മരംഗം പുഷ്ടിപ്പെടും. തടയപ്പെട്ട സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനവോ ലഭിച്ചേക്കാം. നവംബറിന് ശേഷം ജോലി മാറ്റത്തിന് ശ്രമിക്കാതെയിരിക്കുന്നതാണ് നല്ലത്.
സാമ്പത്തികം: ജൂൺ 30 ന് ശേഷം സാമ്പത്തിക രംഗത്ത് പുരോഗതി ദൃശ്യമാകും. നിക്ഷേപങ്ങൾ നടത്തുന്നതിൽ നിന്ന് ലാഭം ലഭിച്ചേക്കാം. നവംബറിന് ശേഷം സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതകാണുന്നതു കൊണ്ട് ആ സമയത്ത് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്.
ദോഷപരിഹാരങ്ങൾ: ഹനുമാൻ സ്വാമിയെ ഭജിക്കുക, വിഷ്ണു സഹസ്ര നാമം ജപിക്കുക, ശനിയാഴ്ച വ്രതം എടുക്കുക, വൃദ്ധരേയും ഗുരുക്കന്മാരെയും സഹായിക്കുക തുടങ്ങിയ ദോഷഫലങ്ങളുടെ കാഠിന്യം കുറച്ചേക്കും
മീനം
തൊഴിൽ: ജൂൺ 30 ന് ശേഷം കർമ്മ രംഗത്ത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. സ്ഥലം മാറ്റം ഉണ്ടായേക്കാം. കഠിനാദ്ധ്വാനം വേണ്ടി വന്നേക്കാം. നവംബർ 20ന് ശേഷം കാര്യങ്ങൾ അനുകൂലമായിരിക്കും.
സാമ്പത്തികം: ജൂൺ 30ന് ശേഷം ഊഹകച്ചവടങ്ങളിലും അറിയാത്ത മേഖലകളിലും ധനം നിക്ഷേപിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. നവംബർ 20ന് ശേഷം അനുകൂലസമയം ആയിരിക്കും .
ദോഷപരിഹാരങ്ങൾ: ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക, ശനിയാഴ്ചവ്രതം നോക്കുക, ഗുരുക്കന്മാരെയും പുത്രന്മാരെ സഹായിക്കുക മുതലായവ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക