സർക്കാരിന് ആകെ ക്ഷീണമായ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ പോയ സ്പീക്കറുടെ നടപടിയിൽ സിപിഐക്ക് അതൃപ്തി . ഇക്കാര്യത്തിൽ സ്പീക്കർക്ക് ജാഗ്രതക്കുറവ് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് സിപിഐ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപിന്റെ കട ഉദ്ഘാടനം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സ്പീക്കർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള ജാഗ്രതക്കുറവുണ്ടാകാൻ പാടില്ലെന്നാണ് സിപിഐ നിലപാട്.
അടുത്ത 6 മാസത്തെ നിങ്ങളുടെ നക്ഷത്രഫലം എങ്ങനെ? അറിയാം സമ്പൂർണ നക്ഷത്രഫലം
ചെറിയ ഒരു കടയുടെ ഉദ്ഘാടനത്തിന് സഭാ സമ്മേളനം കഴിഞ്ഞയുടൻ തിടുക്കപ്പെട്ട് പോകേണ്ടിയിരുന്നില്ലെന്ന അഭിപ്രായം അവർക്കുണ്ട്. സ്ഥലം എംഎൽഎ പോലും എത്തുമോയെന്ന് തിരക്കാതെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതിലും ജാഗ്രതക്കുറവുണ്ടെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്.
അതേസമയം സ്വന്തം പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. പാർട്ടി പ്രാദേശിക ഘടകത്തെ പോലും അറിയിക്കാതെ ഉദ്ഘാടനത്തിന് പോയതിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും സർക്കാർ പ്രതിരോധത്തിൽ നിൽക്കെ പരസ്യമായി പ്രതികരിക്കാൻ നേതാക്കൾ തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക