കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആനമൂളിയിൽ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ആനമൂളിയിൽ വിജയൻ പൊട്ടിക്കൽ, വില്ലൻ സെയ്ദ് എന്നിവരുടെ വീടുകളാണ് തകർന്നത്. എറണാകുളം ജില്ലയിൽ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്.
പീഡനപരാതിയിൽ നിർമ്മാതാവ് ആൽവിൻ ആൻ്റണി ഒളിവിൽ; തെരച്ചിൽ ഊര്‍ജിതമാക്കി പോലീസ്
ഉരുളൻതണ്ണി, മാമലക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉരുളൻതണ്ണിയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സ് വാഹനം മലവെള്ളപ്പാച്ചലിൽ കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക