തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രണ്ട് വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. നഗരത്തിലെ പ്രശസ്ത വ്യാപാരസ്ഥാപനങ്ങളായ പോത്തീസ്, രാമചന്ദ്രാസ് എന്നിവയുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
മേയര്‍ കെ ശ്രീകുമാറാണ് നടപടിയെടുത്തതായി അറിയിച്ചത്.നഗരസഭാ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തു. നഗരസഭാ നല്കിയ മുന്നറിയിപ്പ്പുകള് സ്വീകരിക്കാന്‍ രണ്ടു സ്ഥാപനങ്ങളും തയ്യാറായില്ല എന്നതാണ് നടപടിക്ക് കാരണം.
പട്ടാമ്പിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു: സമൂഹവ്യാപന മുന്നറിയിപ്പ്, സ്ഥിതി അതീവ ഗുരുതരം
അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന് സൂപ്പര്‍ സ്റ്റോഴ്സ്.എം ജി റോഡിലാണ് പോത്തീസ് സ്ഥിതി ചെയ്യുന്നത്. കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്പ്പറേഷന് കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രന് വ്യാപാരശാലയിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക