ചില സിനിമകൾ നമ്മൾ മറന്നാലും ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആ കഥാപാത്രങ്ങളെ നമുക്ക് മറക്കാൻ കഴിയാറില്ല. എന്നാൽ ആസ്വാദകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ച സിനിമയിലൂടെ തന്നെ വെള്ളിത്തിരയിലെത്താൻ സാധിക്കുക എന്നത് വലിയ നേട്ടം തന്നെയാണ്. പ്രേമം എന്ന സൂപ്പർ റൊമാന്റിക് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ മികച്ച വേഷങ്ങൾ ലഭിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം തിളങ്ങി. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി.
ഇപ്പോഴിതാ അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ് ചർച്ച വിഷയമാകുന്നത്. താരത്തിന്റെ ബയോയിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ഇത് നൽകുന്ന സൂചന. എന്നാൽ വിവാഹത്തെ കുറിച്ച് അനുപമയോ വീട്ടുകാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംവിധായകനും നിർമ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടിലെ സൂചന. എന്നാൽ ഇതുവരെ ഗോസിപ്പ് കോളങ്ങളിൽ പോലും ഇരുവരുടെയും പേരുകൾ വന്നിരുന്നില്ല. ചിരജീവ് എന്ന് പേരുള്ള ട്വിറ്റർ പേജിൽ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇയാൾ നടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. മുൻപ് തനിക്ക് ഹൈദെരാബാദിനോട് തനിക്ക് പ്രത്യേക ഇഷ്ട്ടമുണ്ടെന്നും കാരണം പിന്നീട് പറയാമെന്നും അനുപമ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണോ ഹൈദെരാബാദിനോട് പ്രത്യേക ഇഷ്ട്ടമെന്നാണ് ആരാധകർ ചോദിക്കുന്നത്.
എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ കഥ പറയുന്ന “അരൂപി” റിലീസിന് ഒരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക