റിയൽമി 6 ഐ ഇന്ത്യയിൽ ജൂലൈ 24 ന് ലോഞ്ച് നടക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയൽമി മാധ്യമ ക്ഷണങ്ങൾ അയച്ചിട്ടുണ്ട്, കൂടാതെ ഈ ഫോൺ “കൂടുതൽ ശക്തമായ പ്രകടനവും പ്രോ ഡിസ്പ്ലേയും” വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു. കമ്പനി അടുത്തിടെ റിയൽമി സി 11 സ്മാർട്ട്ഫോൺ പുറത്തിറക്കി.
ഇപ്പോൾ ഒരു പുതിയ സ്മാർട്ഫോണിനെയും കൂടി പട്ടികയിലേക്ക് ചേർക്കാൻ ഒരുങ്ങുകയാണ്. റിയൽമി 6i ഇന്ത്യയിൽ ഉച്ചയ്ക്ക് 12:30 ന് ലോഞ്ച് ചെയ്യും. ഈ ഡിജിറ്റൽ ഇവന്റ് ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്യും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുമ്പ് ഈ ഫോൺ കണ്ടെത്തിയതിനാൽ ഫ്ലിപ്കാർട്ട് വഴി വില്പന നടത്തുവാൻ സാധ്യതയുണ്ട്.
മ്യാൻമറിൽ ലഭ്യമാകുന്ന റിയൽമി 6 ഐയ്ക്ക് വരുന്ന വില എംഎംകെ 249,900 യാണ്, അതായത് ഇത് ഇന്ത്യയിൽ ഏകദേശം 13,000 രൂപയ്ക്കാണ് വരുന്നത്. അതേ വിലയ്ക്ക് കമ്പനി 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ വാഗ്ദാനം ചെയ്യുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മ്യാൻമറിൽ എംഎംകെ 299,900 (ഏകദേശം 15,600 രൂപ) ആണ് വില വരുന്നത്.
റിയൽമി 6 ഐയുടെ ഇന്ത്യയിൽ വരുന്ന വില ഇതിനേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക