ഒന്ന്- ഈ ചേരുവകൾ ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.(ഉദാഹരണം…മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി, വെളിച്ചെണ്ണ പോലുള്ളവ…) “ലളിതവും സമീകൃതവുമായ ഭക്ഷണം ശരിയായ ഗുണനിലവാരത്തിലുള്ള ചേരുവകളും വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ശരിയായ രീതിയിൽ പാകം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും
രണ്ട്- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ശുദ്ധമായ വെളിച്ചെണ്ണയിൽ ഭക്ഷണം പാകം ചെയ്യാം അല്ലെങ്കിൽ വെളിച്ചെണ്ണ വെറുതെ കഴിക്കാം. വൈറസ്സുകൾക്കെതിരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അതിൽ അടങ്ങിയിരിക്കുന്ന ‘ലോറിക് ആസിഡ്’ സഹായിക്കും.
മൂന്ന്- വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങളായ നെല്ലിക്ക, കാപ്സികം, സിട്രസ് പഴങ്ങൾ, വിറ്റാമിൻ സി സപ്ലിമെന്റുകൾ എന്നിവ നിർബന്ധമായും കഴിക്കേണ്ടതാണ്.
നാല്- ഉറക്കക്കുറവ് പോലും പ്രതിരോധശേഷി കുറയ്ക്കുന്നതിന് കാരണമാകും
അഞ്ച്-ചതച്ച ഇഞ്ചി, തേൻ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക