തിരുവനന്തപുരം: കോവിഡ് ചൂടിൽ കേരളം ഉരുകുന്നു. ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത് .
സ്വർണ്ണക്കടത്ത്: പ്രതികൾ ജയിലിലേക്ക്, സ്വർണ്ണം സർക്കാർ ഖജനാവിലേക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂര്‍ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസര്‍ഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാർഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് സ്വദേശിയായ രക്ഷിതാവ് എത്തിയത് വഴുതക്കാട്ടെ പരീക്ഷ സെന്ററിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക