കൊല്ലത്ത് കുഴഞ്ഞുവീണ് മരിച്ച കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55)ന് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടില് കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായാണ് എംജി കോളെജ് ജീവനക്കാരനായ രാധാകൃഷ്ണന്റേയും മരണം. മകളുമായി തിരുവനന്തപുരത്ത് അഭിമുഖ പരീക്ഷക്ക് പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക