റെഡ്മി അതിന്റെ നോട്ട് സീരിസിൽ പുതിയ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 10 എന്ന പുതിയ ഡിവൈസ് അടുത്തിലെ AI ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമിൽ കണ്ടെത്തി. 3സി പ്ലാറ്റ്ഫോമിൽ നിന്നും ഡിവൈസിന് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ലിസ്റ്റിങ് പ്രകാരം, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ പെർഫോമൻസിന്റെ കാര്യത്തിൽ 79.2 എന്ന സ്കോറോടെ രണ്ടാം സ്ഥാനത്താണ്. AI ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് 133 എന്ന സ്കോറുമായി iQOO Z1 ആണ്. റെഡ്മി നോട്ട് 10നെക്കാൾ iQOO ഫോണിന് വളരെയധികം പോയിന്റ് കൂടുതലാണ് കൂടുതലാണ്.
കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 ന്റെ പിൻഗാമിയായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ 8 ജിബി റാമായിരിക്കും ഉണ്ടായിരിക്കുക. 6.57 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും ഈ ഡിസ്പ്ലെ 1,080 x 2,520 പിക്സൽ എഫ്എച്ച്ഡി + റെസലൂഷനോടെയായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാട്ടർ ഡ്രോപ്പ് നോച്ചും ഈ നോട്ട് 10ന്റെ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 820 5ജി ചിപ്സെറ്റുമായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. 256 ജിബി ഇന്റേണൽ സ്റ്റോറേജും 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.
ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്.120 ഹെർട്സ് റിഫ്രഫ് റേറ്റ്, എച്ച്ഡിആർ 10+ വീഡിയോ പ്ലേബാക്ക്, 16 ജിബി റാം വരെ എന്നീ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക