ഇടുക്കി : ഇടുക്കിയില്‍ വണ്ണപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, നാല്, 17 എന്നീ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര വാഹനങ്ങള്‍ ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ലെന്ന് ജില്ലാഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ 27 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക