ന്യൂഡൽഹി : ആദ്യ കോവിഡ് സ്ഥിരീകരിച്ചു 175 ദിവസം പിന്നിടുമ്പോൾ രോഗം അതിഗുരുതമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ.
പണം കൊടുത്ത് എം.എല്‍.എമാരെ വാങ്ങുന്നതിന് ജി.എസ്.ടി ചുമത്തിക്കൂടെ; കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂര്‍
ലോകത്ത് ആദ്യ കോവിഡ് സ്ഥീകരീകരിച്ച ചൈനയിലുള്ളതിന്റെ (നിലവിൽ 83,707 കേസുകൾ) 14 ഇരട്ടിയിലേറെയാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം. അതേസമയം, രോഗമുക്തി നിരക്കിലും മരണനിരക്കിലും മറ്റു രാജ്യങ്ങളെക്കാൾ ഭേദമാണ് ഇന്ത്യ. ജനുവരി 30നു കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് കണ്ടെത്തിയത്. ഇന്നലത്തെ കണക്കുകൾ ഇങ്ങനെ:
കേരളം
ആകെ രോഗികൾ– 15,032
മരണം– 50* (0.33%)
രോഗമുക്തി– 6164 (41%)
ചികിത്സയിലുള്ള രോഗികൾ– 8818 (58.66%)
ആകെ കോവിഡ് പരിശോധന– 3.10 ലക്ഷം
പ്രതിദിന പരിശോധന– 20,847
ഇന്ത്യ
ആകെ രോഗികൾ: 12.01 ലക്ഷം (ലോകത്ത് മൂന്നാം സ്ഥാനത്ത്, മുന്നിൽ യുഎസ്: 40.28 ലക്ഷം, ബ്രസീൽ: 21.66 ലക്ഷം)
മരണം: 28,781 (ലോകത്ത് ഏഴാം സ്ഥാനത്ത്, മുന്നിൽ യുഎസ്: 1.44 ലക്ഷം, ബ്രസീൽ: 81597)
മരണനിരക്ക്: 2.40%
രോഗമുക്തി നേടിയവർ: 7.52 ലക്ഷം
രോഗമുക്തി നിരക്ക്: 62.94% (അതിഗുരുതരമായി ബാധിച്ച 5 രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത്, ഏറ്റവും മുന്നിൽ റഷ്യ–72.48%)
ചികിത്സയിലുള്ളവർ: 4.13 ലക്ഷം (34.66%)
ഗുരുതരാവസ്ഥയിലുള്ളവർ: 51,194 (4.26 %)
ഓരോ 10 ലക്ഷം പേരിലും രോഗം സ്ഥിരീകരിക്കുന്നത്– 866 പേർക്ക്
ഓരോ 10 ലക്ഷം പേരിലും മരണം– 21
ആകെ പരിശോധന–: 1.47 കോടി (ലോകത്ത് നാലാം സ്ഥാനം)
ഓരോ 10 ലക്ഷം പേരിലും പരിശോധന: 10,664 പേർക്ക്
പ്രതിദിന പരിശോധനാ ശേഷി : 3.43 ലക്ഷം
പ്രതിദിന ശരാശരി രോഗികൾ– 35,000
പ്രതിദിന മരണം– 650
രോഗികൾ ഇരട്ടിക്കുന്നത് – 22 ദിവസം കൂടുമ്പോൾ
ഏറ്റവും കൂടുതൽ രോഗികൾ:
മഹാരാഷ്ട്ര– 3.27 ലക്ഷം, തമിഴ്നാട്–1.80 ലക്ഷം, ഡൽഹി–1.25 ലക്ഷം)
കൂടുതൽ മരണം:
മഹാരാഷ്ട്ര–12,276, ഡൽഹി–3690, തമിഴ്നാട്–2626.
കോവിഡ് റിപ്പോർട്ട് ചെയ്യാത്തത് ലക്ഷദ്വീപിൽ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക