സൗത്ത് ദില്ലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ യുവാക്കള്‍ പീഡിപ്പിച്ചു. ഇരുവരും പോലീസ് പിടിയിലായി. ടെസ്റ്റ് നടത്തി ഇരുവരിലും കോവിഡ് സ്ഥിരീകരിച്ചു.
ജൂലൈ 11ന് കോവിഡ് പോസിറ്റീവായ പെണ്‍കുട്ടി അന്നു മുതല്‍ സൗത്ത് ദില്ലിയിലെ കോവിഡ് കെയര്‍ സെന്ററിലായിരുന്നു. ജൂലൈ 15 ന് പുലര്‍ച്ചെ 2.30ന് വാഷ്റൂമിലേക്ക് പോകുമ്പോള്‍ പിന്നാലെയെത്തിയ യുവാക്കള്‍ ബലാത്സംഘം ചെയ്യുകയായിരുന്നു. ഒരാള്‍ പീഡിപ്പിച്ചെന്നും, മറ്റേയാള്‍ മൊബൈല്‍ ക്യാമറയില്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി മൊഴി നല്കി.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക