അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരാ മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈനില്‍ റിലീസിനെത്തിയ ചിത്രം പല റെക്കോര്‍ഡുകളും സൃഷ്ടിച്ചു. ചിത്രം കണ്ടവരുടെ കൂട്ടത്തില്‍ മലയാളത്തിന്റെ യുവതാരം ആന്റണി വര്‍ഗീസുമുണ്ടായിരുന്നു. സുശാന്തിന്റെ കടുത്ത ആരാധകന് കൂടിയാണ് ആന്റണി വര്‍ഗീസ്.
പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്ന് സാജു
ആന്റണി വർഗ്ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുതിന്റെ Dil Bechara യാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ FDFS കാണാന്‍ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ല.
കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അതു പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടിക്കൂടി വന്നു. അവസാനം ‘ചിച്ചോരേ’ നമ്മള് എപ്പോഴെങ്കിലും ഒന്നു ഡൗണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്റെ ആഗ്രഹങ്ങളെയും എഴുതിവച്ചത്. അത്രയ്ക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷേ ഇങ്ങനെ ആകുമെന്നു പ്രതീക്ഷിച്ചില്ല… സിനിമ ഉള്ളിടത്തോളം കാലം താങ്കളെ ഓര്‍ക്കും. miss you #Sushant_Singh_Rajput – ആന്റണി കുറിക്കുന്നു
https://www.facebook.com/AntonyVarghese4u/photos/a.1755364831350807/2510286215858661/
പ്രതികരിക്കാൻ ഇവിടെ എഴുതുക