ബോളിവുഡിൽ താരരാജാക്കന്മാർക്കിടയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് തപ്സി പന്നു. സിനിമകളിലൂടെയും സിനിമക്ക് പുറത്തും തന്റെ നിലപാടുകൾ തുറന്നു വെളിപ്പെടുത്തുന്ന താരം കൂടിയാണ് തപ്സി. ഇപ്പോഴിതാ തപ്സി പന്നുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് റിട്ടേര്‍യ്ഡ് സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
തപ്സിയുടെ മുള്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജുവിന്റെ അഭിനന്ദനം. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്ക് കണ്ടുവെന്നും തപ്സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘എനിക്ക് 74 വയസ്സായി, 40 വര്‍ഷത്തോളമായി ഞാന്‍ ഒരു സിനിമ പോലും കണ്ടിട്ടില്ല. കാലിഫോര്‍ണിയയില്‍ വെച്ച് കണ്ട മുള്ക് ഒഴികെ, നിങ്ങളുടെ പ്രകടനവും (ഋഷി കപൂറിന്റെയും) മികച്ചതായിരുന്നു,’ മാര്‍ക്കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.
ഇദ്ദേഹത്തിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി തപ്സിയും എത്തി. എന്റെ വര്‍ക്ക് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് തപ്സി ട്വീറ്റ് ചെയ്തു. നടി കങ്കണ റണൗത്ത് തപ്സി പന്നുവിനെ ബി ഗ്രേഡ് നടി എന്നു വിളിച്ചതിനു ശേഷം നിരവധി പേര് തപ്സിക്ക് പിന്തുണയുമായി വരുന്നതിനിടയിലാണ് മുന്‍ സുപ്രിം കോടതി ജഡ്ജിന്റെ അഭിനന്ദനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക