നഗരത്തിൽ കന്നുകാലികളെ വിരട്ടുന്ന പുലിയുടെ വീഡിയോ വൈറലാവുകയാണ്. നഗരമധ്യത്തിൽ വച്ച് കന്നുകാലിക്കൂട്ടത്തെ ഓടിക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. പുലിയെ കണ്ട് നാട്ടുകാര്‍ ഓടിമറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ് സംഭവം.
ഫോറസ്റ്റ് ഓഫീസർ വൈഭവ് സിങ് ഐഎഫ്എസാണ് വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്കുവെച്ചത്. പോലീസ് സ്റ്റേഷനു മുന്നിലുള്ള സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കന്നുകാലിക്കൂട്ടം നടന്നു വരുന്നതും പിന്നീട് പുലി വന്ന് അവയെ ഭയപ്പെടുത്തി ഓടിക്കുന്നതും വീഡിയോയിൽ കാണാം.
#Leopard policing the streets of #Devprayag ! Video captured by CCTV of Police Station Devprayag !! @vidyathreya @Koko__Rose @uttarakhandcops #Livingwithleopards !! pic.twitter.com/slLgPExUYZ
— Vaibhav Singh,IFS (@VaibhavSinghIFS) July 23, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക