താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്നും യഥാർഥ പേര് തേജോ മഹാലയ എന്നാണെന്നും ബി.ജെ.പി നേതാവ് കപിൽ മിശ്ര. എല്ലാ ശാസ്ത്രീയ തെളിവുകളും താജ്മഹൽ ഹിന്ദു വേദിക് ക്ഷേത്രമാണെന്ന് പറയുന്നതായും കപിൽ മിശ്ര വെളിപ്പെടുത്തി. ട്വീറ്റിന് പിന്നാലെ കപില്‍ മിശ്രയുടെ പരാമര്‍ശത്തെ കളിയാക്കിക്കൊണ്ട് നിരവധി പേര് രംഗത്തെത്തി.
കഴിഞ്ഞ 300 വർഷമായി താജ് മഹൽ ഷാജഹാൻ നിർമിച്ചതാണെന്ന രീതിയിൽ കബളിപ്പിക്കപ്പെടുകയാണെന്ന് പറഞ്ഞ കപിൽ മിശ്ര താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള ചിത്രവും ട്വിറ്ററിൽ പങ്കുവച്ചു. ബി.ജെ.പി നേതാവ് അനന്ദ് കുമാർ ഹെഗ്ഡെ താജ്മഹൽ ഷാജഹാൻ നിർമിച്ചതല്ലെന്നും ജയസിംഹ രാജാവിന്റെ പക്കൽ നിന്ന് വാങ്ങുകയായിരുന്നുവെന്നും മുൻപ് അവകാശപ്പെട്ടിരുന്നു. സമാന വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാറും നേരത്തെ രംഗത്തെത്തിയിരുന്നു.
Taj Mahal – A Hindu Temple
All scientific evidences prove that Taj Mahal is Tejo Mahalaya, ancient Hindu vedic temple
For 300 years the world was fooled to believe that Taj Mahal was built by the Shahjahan#TajMahal
Read on @KreatelyMediahttps://t.co/bCRYT61Foh
— Kapil Mishra (Modi Ka Pariwar) (@KapilMishra_IND) July 24, 2020
സംഘ്പരിവാർ താജ്മഹലിനെ മറ്റൊരു രാമക്ഷേത്രമാക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്. നിരവധി പേരാണ് കപിൽ മിശ്രയെ പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക