കാതല്‍ കൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സോണിയ അഗർവാൾ. തമിഴിനു പുറമെ കന്നഡയിലും തെലുങ്കിലും മലയാളത്തിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടി രണ്ടാമതും വിവാഹിതയാകാൻ പോവുകയാണെന്ന അഭ്യുഹങ്ങളാണ് കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ.
കുറച്ചു ദിവസങ്ങളായി താരം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച് കൊണ്ടിരുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടതോടെയായിരുന്നു ആരാധകരും അത്തരമൊരു നിഗമനത്തിലെത്തിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് താലി കെട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ മൂന്ന് ദിവസം കഴിയുമ്പോള്‍ സോണിയയുടെ വിവാഹമാണോ എന്ന ചോദ്യവും ഉയര്‍ന്നു വന്നു. പിന്നീട് രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തു. അതിനൊപ്പം രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന് കൂടി സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വച്ച് ഒരുക്കിയ കാറിന്റെ ഫോട്ടോയും വന്നതോടെ സോണിയ അഗര്‍വാളിന്റെ രണ്ടാം വിവാഹമാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചു.
ജയറാമിന്റെ ആദ്യ സംസ്കൃത സിനിമ ‘നമോ’യുടെ ട്രെയ്ലർ പുറത്ത്
എന്നാല്‍ വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരനെ കുറിച്ചും അറിയാന്‍ കാത്തിരുന്ന ആരാധകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സോണിയയുടെ നേതൃത്വത്തില്‍ കല്യാണം നടത്തി കൊടുക്കുന്ന ഇവന്റ് കമ്പനി തുടങ്ങിയിരിക്കുകയാണ്. സോണിയയ്ക്കൊപ്പം മറ്റ് നാല് സഹപ്രവർത്തകരും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. ടേൽ ടു എന്നാണ് കമ്പനിയുടെ പേര്. വിവാഹ വാർത്ത പ്രതീക്ഷിച്ചിരുന്നവർക്ക് വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു നടി നൽകിയ ട്വിസ്റ്റ്.
അഭിമാനത്തോടെ ഞങ്ങളുടെ പുതിയ ബിസിനസ് നിങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പറഞ്ഞ് കമ്പനിയുടെ ഉദ്ഘാടന ദിവസത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക