ഇന്ന് കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്. പാക്ക് സേനയ്ക്കെതിരെ 1999 മേയ് മുതൽ ജൂലൈ വരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം.
‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവിൽ, ജൂലൈ 26നു കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചു.
സൈനികരുടെ അസാമാന്യ പോരാട്ടവീര്യമാണ് 18,000 അടി ഉയരത്തിലുള്ള കാർഗിലിലെ യുദ്ധഭൂമിയിൽ വിജയം നേടാൻ ഇന്ത്യയ്ക്കു കരുത്തായത്. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു.
യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് ഡൽഹിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും.
മഹായുദ്ധത്തിന്റെ ഓർമകൾക്ക് ഇന്ന് 21 വർഷം തികയുന്നു. കാർഗിൽ ഇന്ന് കേവലം സ്ഥലനാമത്തിനപ്പുറം ജ്വലിക്കുന്ന ധീരസ്മരണകളുടെ വീരഭൂമി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക