സൂപ്പർ ഹിറ്റായി ‘ഫസ്റ്റ് ബെൽ’. സംസ്ഥാന സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസായ ഫസ്റ്റ് ബെൽ വമ്പൻ ഹിറ്റായിരിക്കുകയാണ്. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ നിന്ന് പ്രതിമാസം 15 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 141 രാജ്യങ്ങളിൽ നിന്നുള്ളവർ ഫസ്റ്റ് ബെൽ കാണുന്നുണ്ട്. ഏകദേശം 54 ലക്ഷം ആളുകൾ ഒരു ദിവസം ഓൺലൈൻ ക്ലാസുകൾ കാണുന്നുണ്ട്. പ്രതിമാസം ഏകദേശം 15 കോടി പേരും.. ഇതുവരെ 604 ക്ലാസുകൾ കൈറ്റ് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. കന്നഡയിൽ 274 ക്ലാസുകളും തമിഴിൽ 163 ക്ലാസുകളും ഇതിൽ പെടും.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആഭിമുഖ്യത്തിലുള്ള വിക്ടർസ് വിദ്യാഭ്യാസ ചാനൽ വഴിയാണ് ക്ലാസുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ചാനലിനു പുറമെയാണ് യൂട്യൂബിലും ക്ലാസ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ക്ലാസ്സുകൾക്ക് തുടക്കം മുതൽക്കേ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും അത് തുടരുന്നു. കോവിഡ് മഹാമാരി വന്നതോടെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ടി വന്നതിനാലാണ് ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇടക്കാല ക്രമീകരണമായാണ് വിക്ടേഴ്സ് ചാനലുകളും പേജുകളും വഴി ഫസ്റ്റ് ബെൽ എന്ന പേരിൽ ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക