തമിഴ് അആരാധകർക്കപ്പുറം മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടനാണ് വിജയ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലേതിനേക്കാൾ വലിയ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കാറുള്ളത്. വിജയുടേതായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് . ഹിറ്റുകളുടെ സംവിധായകൻ വെട്രിമാരനാണ് വിജയ് ചിത്രത്തിന്റെ സംവിധായകനെന്നാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. വെട്രിമാരൻ – ധനുഷ് കോമ്പിനേഷൻ ആണ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്.
എന്നാലിപ്പോൾ ഇളയദളപതി വിജയ്യും വെട്രിമാരനും വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു. ആര് എസ് ഇന്ഫോടെയ്ന്മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ എത്രയും പെട്ടെന്ന് ഷൂട്ട് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ക്ഡൗണ്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ഇപ്പോൾ വെട്രിമാരന് ,സൂര്യ നായകനാകുന്ന വടിവാസല്‍ ആരംഭിക്കാനിരിക്കുകയാണ്. വിജയ് എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ തന്നെ ഷൂട്ട് ആരംഭിക്കുമെന്നാണ് വെട്രിമാരന് അറിയിച്ചിരിക്കുന്നത്. അതിനിടെ, ധനുഷുമായി മറ്റൊരു ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വെട്രിമാരന് എന്നും സൂചനകളുണ്ട്. ആര് എസ് ഇന്‍ഫോടെയ്ന്‍മെന്റ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക