ബദ്ധശത്രുക്കളാണ് നമ്മൾ പഠിച്ചിട്ടുള്ള എലിയും പൂച്ചയും. എന്നാൽ, ഇരുവരും തമ്മിൽ അത്ര ശത്രുതയൊന്നുമില്ലെന്നു കൂടി കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എലികൾ തമ്മിൽ നടക്കുന്ന പൊരിഞ്ഞ തല്ല് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് പൂച്ച. അവസരം മുതലാക്കി ഇരുവരെയും പിടിക്കാൻ കഴിയുമായിരുന്നിട്ടും പൂച്ച അതിനു മുതിർന്നില്ല എന്നതാണ് ശ്രദ്ധേയം.
സിംഗപ്പൂരിലാണ് സംഭവം. രണ്ട് എലികൾ പരസ്പരം തല്ലുകൂടുന്നു. അത് തന്നെ കൗതുകമുള്ള ഒരു കാഴ്ചയാണ്. അതിനൊപ്പം, ഒരു പൂച്ച അല്പം അകലെ നിന്ന് ഇവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നതു കൂടി കണ്ടതോടെ ഗോ ആ കാഴ്ച മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തല്ല് കഴിഞ്ഞ് രണ്ട് എലികളും രണ്ട് വഴിക്ക് പോയി. ഒരെണ്ണം വന്നത് ഗോയുടെ നേർക്കായതോടെ അവർ പേടിക്കുകയും ചെയ്തു.
സൂപ്പർ ഹിറ്റായി ‘ഫസ്റ്റ് ബെൽ’, യൂട്യൂബിൽ നിന്ന് 15 ലക്ഷം രൂപ പ്രതിമാസ വരുമാനം
അതേസമയം അടിയെല്ലാം കഴിഞ്ഞപ്പോൾ അവയിൽ ഒരു എലിയുടെ പിന്നാലെ പൂച്ച ഓടിയെങ്കിലും എലി പിടി നൽകാതെ രക്ഷപ്പെട്ടു എന്ന് ഗോ പറയുന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഇതുവരെ ഏഴര ലക്ഷത്തോളം പേരാണ് കണ്ടത്. 4200ലധികം പേർ വീഡിയോ പങ്കുവക്കുകയും ചെയ്തു.
https://www.facebook.com/cheez.goh/videos/10158922497035362/?t=1
പ്രതികരിക്കാൻ ഇവിടെ എഴുതുക