Home COVID 19 സംസ്ഥാനത്ത് സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ ഇല്ല ; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

സംസ്ഥാനത്ത് സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ ഇല്ല ; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കി​ല്ല. ഇന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.

സ്വർണ്ണക്കടത്ത്: ശിവശങ്കർ സാക്ഷിയാകാൻ സാധ്യത

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പൊ​ലീ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാന്‍ തീരുമാനമായിട്ടുണ്ട്. ക​ട​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ അ​താ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ല്‍ ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​കു​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ന്ന​ത്. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ആ​ണ് ഓ​ണ്‍​ലൈ​നി​ല്‍ മ​ന്ത്രി​സ​ഭായോ​ഗം ന​ട​ന്ന​ത്.

Also Read :   ജവാദ് ചുഴലിക്കാറ്റ് : കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്