Home LATEST NEWS കോവിഡ് പ്രതിസന്ധി; അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് വെട്ടിക്കുറച്ച് കർണാടക സർക്കാർ

കോവിഡ് പ്രതിസന്ധി; അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് വെട്ടിക്കുറച്ച് കർണാടക സർക്കാർ

കോവിഡ് വ്യാപിച്ചതോടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ് മിക്ക സംസ്ഥാനങ്ങളിലും. അതിനാൽ വിദ്യാര്‍ത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി സ്കൂള്‍ സിലബസ് വെട്ടിക്കുറച്ചിരിക്കുകയാണ് ‌ കര്‍ണാടക സര്‍ക്കാര്‍.

അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് ആണ് കുറച്ചത്.

ടിപ്പു സുല്‍ത്താനേയും ഹൈദരാലിയേയും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. ഇത് ഈ വര്‍ഷം മാത്രമേ ഉണ്ടാകൂ എന്നും അടുത്തവര്‍ഷം പാഠഭാഗങ്ങള്‍ പുനസ്ഥാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ നീക്കം ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ വിരുദ്ധതയാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.

Also Read :   പുതിയ വാക്സീന്‍ 100 ദിവസത്തിനകം; നിലവിലെ വാക്സീന്‍ ഒമിക്രോണിനെതിരെ ഫലപ്രദമാണോ എന്നുറപ്പില്ല