സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയുടെ മരണം കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്.
മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസര്‍കോട് കോവിഡ് മരണം ആറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക