ആദ്യ സിനിമ മുതൽ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് നടനായി മാത്രം നിന്നിരുന്ന കുഞ്ചാക്കോ ബോബൻ ഇപ്പോൾ സിനിമയിൽ അതിൽ നിന്നെല്ലാം മാറി മികവുറ്റ കഥാപാത്രങ്ങളിൽ എത്തുകയാണ്. വില്ലനായെല്ലാം ഇതിനോടകം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് നടൻ.
ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ വീട്ടിൽ ഇരുന്ന് സോഷ്യൽ മീഡിയകളിലൂടെ സജീവമായി പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് നടൻ. ഇപ്പോഴിതാ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ കോളേജ് കാലത്തെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. ആലപ്പുഴ എസ് ഡി കോളേജിലെ 1997 പഠനകാലത്തെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബന് ഷെയര്‍ ചെയ്തിരിക്കുന്നത്.
സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ; പുതിയ സിനിമയുടെ പ്രചാരണ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
‘കൊമേഴ്സ് അസോസിയേഷന് സെക്രട്ടറിയായ താൻ കൊമേഴ്സ് ഡേയ്ക്ക് പാട്ടുപാടുകയാണ്. സുഹൃത്തുക്കളായ സോണി, വിനീത് എന്നിവര്‍ ഒപ്പമുണ്ട്. അസോസിയേഷന് സെക്രട്ടറിയായതു കൊണ്ട് എന്തും ആകാലോ, അവരുള്ളതു കൊണ്ട് കല്ലേറ് കിട്ടിയില്ല’ – ഫോട്ടോ പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/KunchackoBoban/photos/a.292278520924626/1694639264021871/
പ്രതികരിക്കാൻ ഇവിടെ എഴുതുക