രാജ്യത്ത് വിവിധ കായിക മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് ഇടവേളക്ക് ശേഷം ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ ആദ്യമായി കാണികൾക്ക് പ്രവേശനം നൽകി. ഞായറാഴ്ച നടന്ന മിഡിൽസക്സ്-സറേ സൗഹൃദ മത്സരത്തിലാണ് കാണികൾക്ക് പ്രവേശനം അനുവദിച്ചത്. 1000 പേർക്കാണ് പ്രവേശനം അനുവദിച്ചത്. സാമൂഹിക അകലം പാലിച്ചായിരുന്നു ഇരിപ്പിടങ്ങളെല്ലാം ക്രമീകരിച്ചിരുന്നത്.
മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?
ഇരു സംഘങ്ങൾ തമ്മിൽ രണ്ട് ഇരിപ്പിടങ്ങളുടെ അകലം ഉണ്ടാവണം എന്നും ആളുകളോട് നിർദ്ദേശിച്ചിരുന്നു. ഒരു വീട്ടിൽ നിന്നെത്തുന്ന പരമാവധി ആർ പേർക്ക് ഒരുമിച്ചിരിക്കാം എന്നായിരുന്നു നിർദ്ദേശം. ടിക്കറ്റ് ലഭ്യമാണെന്ന അറിയിപ്പ് ലഭിച്ചതിനു ശേഷം പതിനായിരക്കണക്കിന് ആളുകൾ തങ്ങളെ വിളിച്ചു എന്ന് സറേ ചീഫ് എക്സിക്യൂട്ടിവ് പറയുന്നു. ഒക്ടോബറിൽ കൂടുതൽ ആളുകളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ സൗഹൃദ മത്സരത്തിൽ ആളുകളെ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക