പ്രൈം ഡേ വിൽപ്പനയുടെ ഭാഗമായി ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി 9 ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിൽ പുതിയ റെഡ്മി സ്മാർട്ഫോണിൻറെ വരവ് പ്രഖ്യാപിച്ച് ട്വീറ്റ് ഷവോമി പോസ്റ്റ് ചെയ്തു. ടീസറിനെ അടിസ്ഥാനമാക്കി, ഓഗസ്റ്റ് 6 മുതൽ പ്രൈം ഡേ വിൽപ്പനയ്ക്കിടെ റെഡ്മി 9 ആമസോണിൽ വിൽപ്പനയ്ക്കെത്തിയേക്കാം. റെഡ്മി 9 കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ചു. ഇതിന്റെ പ്രധാന സവിശേഷതകളിൽ 5,020 എംഎഎച്ച് ബാറ്ററിയും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഉൾപ്പെടുന്നു. മീഡിയടെക് ഹെലിയോ ജി 80 ഒക്ട കോർ പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്.
ഓഗസ്റ്റ് 4 ന് ഒരു പുതിയ റെഡ്മി സ്മാർട്ഫോൺ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ട്വീറ്റ് പുറത്തിറക്കാൻ ഷവോമി റെഡ്മി ഇന്ത്യ മുൻകൈയെടുത്തു. ഈ ട്വീറ്റിൽ ‘പ്രൈം’ എന്ന വാക്ക് കാണിക്കുന്ന ഒരു ചിത്രമുണ്ട്. ഓഗസ്റ്റ് 4 ന് റെഡ്മി 9 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. ലോഞ്ച് പരിപാടി ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. വരാനിരിക്കുന്ന ഈ സ്മാർട്ഫോൺ വാങ്ങുവാൻ താൽപ്പര്യമുള്ളവരുടെ രജിസ്ട്രേഷനുകൾ എടുക്കുന്നതായും ഒരു പ്രത്യേക എംഐ.കോം പേജും ഷവോമി പ്രസിദ്ധീകരിച്ചു.
ഇതുകൂടാതെ, ഇ-കൊമേഴ്സ് സൈറ്റിലെ റെഡ്മി 9 ലഭ്യതയെക്കുറിച്ച് സൂചന നൽകി ഷവോമിയും ആമസോൺ ഇന്ത്യയിൽ ഇതേ സ്മാർട്ഫോണിനെ കുറിച്ച് സൂചിപ്പിക്കുന്നതായും കണ്ടെത്തി.
‘പ്രൈം’ എന്ന വാക്ക് ടീസറിൽ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതിനാൽ, ഓഗസ്റ്റ് 6 മുതൽ ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ വിൽപ്പനയ്ക്കിടെ റെഡ്മി 9 വിൽപ്പനയ്ക്കെത്തുമോ എന്ന കാര്യം ഊഹിച്ച് പറയുവാൻ കഴിയില്ല. ആമസോൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക