Home FOOD അവൽ കൊണ്ട് ഒരു ഈസി സ്നാക്സ്

അവൽ കൊണ്ട് ഒരു ഈസി സ്നാക്സ്

ഒന്ന്…

അവല്‍ ഒരു കപ്പ്
ശര്‍ക്കര കാല്‍ കപ്പ്
തേങ്ങ കാല്‍ കപ്പ്
അണ്ടിപരിപ്പ് ആറ് എണ്ണം
ഗോതമ്പുമാവ്/ മെെദ ഒരു കപ്പ്
നെയ്യ് കാൽ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം അവലും തേങ്ങ ചിരകിയതും അണ്ടിപരിപ്പും കൂടി മിക്സിയിലിട്ട് പൊ‌ടിച്ചെടുക്കുക. ഒരു ചെറിയ പാത്രത്തിലേക്ക് ഈ കൂട്ട് മാറ്റിയതിന് ശേഷം അതിലേക്ക് ശര്‍ക്കര ചീകിയതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഗോതമ്പുമാവ്, നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന പരുവത്തില്‍ കുഴയ്ക്കുക. ശേഷം ഇടത്തരം ഉരുളകളാക്കി പരത്തി എടുക്കുക. അതിലേക്ക് തയാറാക്കി വച്ചിട്ടുള്ള അവല്‍ കൂട്ടില്‍ നിന്നും രണ്ടോ മൂന്നോ സ്പൂണ്‍ കൂട്ട് വച്ചശേഷം മടക്കി അരിക് കൂട്ടിച്ചേര്‍ത്ത് എണ്ണയില്‍ വറുത്ത് കോരുക. ‌രുചികരമായ അവൽ സമൂസ ത‌യ്യാർ

Also Read :  2014 ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു; തുറന്നു പറഞ്ഞ് നടി ശ്രിത ശിവദാസ്