ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. പിറന്നാള്‍ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു.
വഴിത്തർക്കം: ആറാട്ടുപുഴയിൽ നാടൻ തല്ലുകൊണ്ട് ആറാട്ട്, വീഡിയോ വൈറൽ
‘ലെഫ്റ്റനെൻറ് റാം’ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മ്മാതാക്കളായ സ്വപ്ന സിനിമാസ് ആണ് ചിത്രം പ്രഖ്യാപിച്ചത്. ‘മഹാനടി’ എന്ന സിനിമക്ക് ശേഷം വൈജയന്തി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബഹുഭാഷ ചിത്രമാണിത്.
ഹനു രാഘവപുടിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക്.തമിഴ്,മലയാളം ഭാഷകളിലാണ് സിനിമയൊരുങ്ങുന്നത്. ‘യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റണന്റ് റാമിന്റെ പ്രണയകഥ’ എന്നാണ് ടാഗ്ലൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക