സംസ്ഥാനത്ത് കോവിഡ് രോഗബാധക്ക് ഇനിയും ശമനമുണ്ടായിട്ടില്ല. ജില്ലകളിലെല്ലാം നിരവധി കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ എന്നിവരാണ് ഉൾപ്പെടുന്നത്. അതേസമയം ജില്ലയിൽ ഇന്ന് 19 പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.
കോവിഡ് പ്രതിരോധം; നിയന്ത്രണങ്ങൾ ലംഘിച്ച് പിടിയിലായാല് അവിടെ വച്ച് തന്നെ പിഴ നല്കണം; നടപടികൾ ഇങ്ങനെ
വടക്കഞ്ചേരി, ഒറ്റപ്പാലം , അകത്തേത്തറ, അഗളി, വല്ലപ്പുഴ, ചിറ്റൂർ, തെങ്കര, കല്ലടിക്കോട് , കാഞ്ഞിരപ്പുഴ, മണ്ണൂർ, ചാലിശ്ശേരി, നാഗലശ്ശേരി, പട്ടാമ്പി, കിഴക്കഞ്ചേരി, ആനക്കര,വിളയൂർ, പരുതൂർ , ഷൊർണൂർ, കൂറ്റനാട് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മേപ്പറമ്പ്, ഓങ്ങല്ലൂർ,ഷൊർണൂർ, കല്ലടിക്കോട് , പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേർക്കും സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂലൈ 28ന് 163 പേർക്ക് പരിശോധന നടത്തിയാണ് 11 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇനി ‘അൺലോക്ക് മൂന്ന്’ ; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾ ഇങ്ങനെ
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയിട്ടുണ്ട്. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക