Home FOOD നിങ്ങൾക്ക് അറിയാമോ സവാളയിൽ കാണുന്ന കറുപ്പിന്റെ അപകടത്തെക്കുറിച്ച്?

നിങ്ങൾക്ക് അറിയാമോ സവാളയിൽ കാണുന്ന കറുപ്പിന്റെ അപകടത്തെക്കുറിച്ച്?

അടുക്കളയിലെ നിത്യേപയോഗ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് സവാള. സവാള ചേര്‍ത്താണ് നാം അധികവും ഭക്ഷണം ഉണ്ടാക്കുക . സവാള കൊണ്ട് മുടി സംരക്ഷണവും കഷണ്ടിയ്ക്കു പോലും മരുന്നാണ് സവാള എന്നാണ് പറയുക. ഇതിലെ സള്‍ഫരാണ് ഇതിനീ രൂക്ഷ ഗന്ധം നല്‍കുന്നത്. ഇതിനാല്‍ തന്നെയാണ് മുടിയ്ക്കടക്കമുള്‌ള ഇതിന്റെ ഗുണങ്ങള്‍ ലഭിയ്ക്കുന്നതും.

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം,ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിട്ടുണ്ട്.സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്കുന്നത്. സവാളയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിന്‍റെ വ്യാപനം തടയാന്‍ സഹായിക്കും.കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്.അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്.

സവാള സന്ധിവീക്കം പോലുള്ള രോഗങ്ങള്‍ക്കു പരിഹാരമായി പ്രവര്‍ത്തിയ്ക്കാനും സാധിയ്ക്കും. സവാള അരിഞ്ഞ് കടുകെണ്ണയില്‍ ഇട്ടു തിളപ്പിച്ച്‌ തൈലമാക്കുക. ഇത് സന്ധി വേദനയുള്ള ഭാഗങ്ങളില്‍ പുരട്ടായില്‍ ഗുണം ലഭിയ്ക്കും. ഇതു പോലെ ഭക്ഷണ ശേഷം സവാള കഴിയ്ക്കുന്നത് നല്ലതാണ്. ഭക്ഷണ അലര്‍ജി, വയറു സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നീക്കാന്‍ ഇതു നല്ലതാണ്.

വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കുക: പൂച്ചകൾക്കും കോവിഡ് സ്ഥിരീകരിച്ചു

എന്നാൽ കടകളില്‍ നിന്ന് നമ്മള്‍ വാങ്ങിക്കുന്ന ചില സവാളകളില്‍ കറുത്ത നിറം കാണാറുണ്ട്. പുറം തൊലി കളഞ്ഞാലും ഉളളില്‍ ഈ കറുപ്പ് നിറം കാണാറുണ്ട്. ചെറിയ എന്തെങ്കിലും കറയായിരിക്കുമെന്ന് കരുതി .നമ്മള്‍ അത് കഴുകി കളയാറാണ് പതിവ്. എന്നാല്‍, നമ്മള്‍ കരുതുന്നതു പോലെ അത്ര നിസ്സാരക്കാരനല്ല ഈ കറുപ്പ്.

ഇത്തരത്തില്‍ കാണപ്പെടുന്ന കറുപ്പ് ഒരു തരം ഫംഗ്‌സാണ്. ഇത് ഏറെ അപകടകാരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഫ്‌ലോ ടോസ്‌കി എന്നാണ് ഈ ഫംഗസിനെ പറയുന്നത്. കാന്‍സര്‍ പോലെയുളള മാരകമായ അസുഖങ്ങള്‍ക്ക് ഈ ഫംഗസ് കാരണകാരനാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

അനവധി ഔഷധ ഗുണമുളളവയാണ് സവാള. സവാള കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുളള കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതിന് സഹായകമാകും. പല രോഗങ്ങള്‍ക്കുമുളള ഒരു പരിഹാരമാണ് സവാള. അതിനാല്‍ തന്നെ, ഇനി സവാള വാങ്ങിക്കുമ്‌പോള്‍ നല്ല വൃത്തിയുളളവ നോക്കി വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

Also Read :  സ്പ്രിംഗ്ളർ ഇടപാടിലെ അഴിമതി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അഴിമതിയുടെ പേരിൽ സ്പ്രിംഗ്ളർ കരാർ റദ്ദാക്കിയതും അദ്ദേഹം അറിഞ്ഞില്ല; കാരണം അദ്ദേഹം നിഷ്‌കളങ്കനാണ്! പെട്ടിമലയിൽ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ്