‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. ‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി എംപി കുറിച്ചു. രാഹുലിന്റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്.
രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും.
എല്ലാ ഭാവുകങ്ങളും… pic.twitter.com/ihnP1D93kz— Rahul Gandhi – Wayanad (@RGWayanadOffice) July 27, 2020
കോവിഡ് പ്രതിരോധം; നിയന്ത്രണങ്ങൾ ലംഘിച്ച് പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം; നടപടികൾ ഇങ്ങനെ
അതേസമയത്ത് രേണുകക്ക് സിനിമാ രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് സംവിധായകൻ മിഥുൻ മാനുവൽ തോമസ് മുന്നോട്ടു വന്നിരുന്നു. തന്റെ അടുത്ത ചിത്രത്തില്‍ രേണുക പാടും എന്നാണ് മിഥുന് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക