കണ്ണൂർ: റിയൽ ന്യൂസ് കേരളയുടെ 24×7 ലൈവ് ചാനൽ പരീക്ഷണ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. ചാനൽ ഡെയിലി ഹണ്ട്, യുമോ ടിവി, എംഎക്സ് പ്ലയർ എന്നീ മൊബൈൽ ആപ്പ്ളിക്കേഷനുകളിലും റിയൽ ന്യൂസ് കേരളയുടെ വെബ്സൈറ്റിലും ലഭ്യമാണ്.
വാർത്തകൾ കൂടാതെ വിവിധ വിനോദ വിജ്ഞാന പരിപാടികളും ഉൾക്കൊള്ളിച്ചാണ് ചാനലിന്റെ ഉള്ളടക്കം തയ്യാറാക്കി വരുന്നതെന്നും ചാനലിന്റെ ഒഫീഷ്യൽ ലോഞ്ച് മൂന്നു മാസത്തിന് ശേഷം ഉണ്ടായിരിക്കുമെന്നും ചാനൽ സി ഇ ഒ രാഹുൽ മോഹൻ പറഞ്ഞു.
മറ്റെല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമിലും, ഐപിടിവി പ്ലാറ്റ് ഫോമിലും ചാനൽ ഉടൻ ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ വായനക്കാർ റിയൽ ന്യൂസിന് നൽകി വരുന്ന സപ്പോർട്ട് നമ്മുടെ പുതിയ ചാനലിനും നൽകുമെന്ന് വിശ്വസിക്കുന്നു. പ്രതി മാസം 18 മില്യണിലധികം വായനക്കാരന് ഇപ്പോൾ റിയൽ ന്യൂസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക