ഇന്ത്യയിലെ കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ അവതരിപ്പിക്കുന്ന മോഡലാണ് മാഗ്നൈറ്റ്. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് കമ്ബനി അടുത്തിടെയാണ് അവതരിപ്പിച്ചത്.
ഇപ്പോഴിതാ വാഹനം പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പൂര്‍ണമായും മൂടികെട്ടിയ നിലയിലായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. വാഹനത്തിലെ അലോയി വീലുകളും പിന്നിലെ സ്പോയിലറും വ്യക്തമാണ്. അതുകൊണ്ടു തന്നെ മാഗ്നൈറ്റിന്റെ ടോപ്പ്-സ്പെക്കിന്റെ ചിത്രങ്ങള്‍ ആണ് ഇതെന്നാണ് സൂചന. നേരത്തെ പരീക്ഷണയോട്ടം നടത്തിയിരുന്ന മോഡലില്‍ ഈ ഫീച്ചറുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു ടോപ്പ്-സ്പെക്ക് എന്ന് വിലയിരുത്തുന്നത്.
ഒറ്റ നോട്ടത്തില്‍ നിസാന്റെ തന്നെ കിക്സ് എസ്യുവിയോട് സാമ്യതയുണ്ട് മാഗ്നൈറ്റ് കോണ്‍സെപ്റ്റിന്റെ ഡിസൈന്‍. പുത്തന്‍ ഡാറ്റ്സണ്‍ റെഡിഗോയോട് സാദൃശ്യമുള്ള ഗ്രില്‍, നീളം കൂടിയ L ഷെയ്പ്പിലുള്ള ഫോഗ് ലാമ്ബുകളും സ്കിഡ് പ്ലെയ്റ്റുകളും ചേര്‍ന്ന സ്പോര്‍ട്ടി ബമ്ബര്‍, പൂര്‍ണമായും എല്‍ഇഡി ആയ ഷാര്‍പ് ലുക്കിലുള്ള ഹെഡ്ലാംപ് ആണ് മുന്കാഴ്ചയില് നിസാന്‍ മാഗ്നൈറ്റിനെ വേറിട്ടതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക