ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വീണ്ടും സന്ദര്‍ശക വിസ അനുവദിച്ച് ദുബായി എമിഗ്രേഷന്‍. ബുധനാഴ്ച മുതല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സാണ് സന്ദര്‍ശക വിസ നല്കി തുടങ്ങിയത്. നിരവധിപേരാണ് വിസയ്ക്കായി അപേക്ഷ നല്‍കിയതെന്ന് കേന്ദ്രങ്ങള്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി മാര്‍ച്ച് മുതല്‍ ദുബായില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. വീണ്ടും സന്ദര്‍ശക വിസ അനുവദിച്ചതിലൂടെ തൊഴില്‍ അന്വേഷിച്ച് വിദേശഷരാജ്യങ്ങളില് എത്താന്‍ ആഗ്രഹിച്ചിരുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക