മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ ചക്രബര്‍ത്തിയുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
2019 ഒക്ടോബര്‍ 14ന് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷൗവിക് ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 51,000 രൂപ മാറ്റിയിരുന്നു. സുശാന്തും റിയയും ഷൗവികും അംഗങ്ങളായ വിവിദ്രാഗ് റിയല്‍റ്റി എന്ന കമ്ബനിയുടെ അക്കൗണ്ടിലേക്ക് 2019 ഒക്ടോബര്‍ 12ന് 72,900 രൂപ കൈമാറിയതായും പൊലീസിന് വ്യക്തമായി.
വിദ്യാഭ്യാസ നയം 2020: ഉന്നതപഠനവും മലയാളത്തിൽ; ഒരു ഭാഷയും അടിച്ചേൽപിക്കില്ല
സുശാന്തിന്റെ പിതാവ് കെ കെ സിംഗിന്റെ പരാതിയില്‍ ആത്മഹത്യാ പ്രേരണയ്ക്ക് അന്വേഷണം നേരിടുകയാണ് നിലവില്‍ റിയ ചക്രബര്‍ത്തി. സുശാന്തുമായി നേരിട്ട് യാതൊരു ബന്ധവുമില്ലത്ത ചില അക്കൗണ്ടുകളിലേക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 15 കോടിയോളം രൂപ മാറ്റിയതായി പിതാവ് ആരോപിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക